ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികയിൽ ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) 300, ഹെഡ് കോൺസ്റ്റബിൾ(റേഡിയോ മെക്കാനിക്) 772 ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താത്കാലികമായാണ് ആദ്യം നിയമനം നൽകുക. പിന്നീട് സ്ഥിരപ്പെടുത്തും. http://recruitment.bsf.gov.in വഴി ഒാൺലൈനായി മേയ് 14 മുതൽ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 12. യോഗ്യത : ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) മെട്രിക്കുലേഷനും റേഡിയോ ആൻഡ് ടെലിവിഷൻ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി., ഡാറ്റ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വെയർ, ജനറൽ ഇലക്ട്രോണിക്സ്, ഡാറ്റ എൻട്രി ഓപറേറ്റർ എന്നിവയിലേതെങ്കിലും വിഷയത്തിൽ ദ്വിവത്സര ഐടിഐ അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) മെട്രിക്കുലേഷനും റേഡിയോ ആൻഡ് ടെലിവിഷൻ, ജനറൽ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസി., ഡാറ്റ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വെയർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻഫോടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് മെയിന്റനൻസ്, കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ്, കംപ്യൂട്ടർ ഹാർഡ്വെയർ, നെറ്റ് വർക് ടെക്നീഷ്യൻ, മെക്കട്രോണിക്സ്, ഡാറ്റ എൻട്രി ഓപറേറ്റർ എന്നിവയിലേതെങ്കിലും വിഷയത്തിൽ ദ്വിവത്സര ഐടിഐ അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം. ഉയരം പുരുഷൻ 168 സെ.മീ, നെഞ്ചളവ് 80 സെ.മീ. സ്ത്രീ 157 സെ.മീ. പ്രായം 18‐25. 2019 ജൂൺ 12 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.പ്രായത്തിനും ഉയരത്തിനും അനുസരിച്ച് തൂക്കമുണ്ടാകണം. മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒന്നാമതായി ഒഎംആർ ബേസ്ഡ് സ്ക്രീനിങ് ടെസ്റ്റ്, രണ്ടാമതായി പിഎസ്ടി, പിഇടി ഡോക്യുമെന്റേഷൻ, വിവരണാത്മക പരീക്ഷ, മൂന്നാമതായി വൈദ്യപരിശോധന എന്നിവയുമുണ്ടാകും. വിശദവിവരത്തിന് www.bsf.nic.in.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്
സെൻട്രൽ ആംഡ് പൊലീസ്ഫോഴ്സ് (അസി. കമാൻഡന്റ്) പരീക്ഷക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ബിഎസ്എഫ് 100, സിആർപി.എഫ് 108, സിഐഎസ്എഫ് 28, ഐ.ടി.ബി.പി 21, എസ്.എസ്.ബി 66 എന്നിങ്ങനെ ആകെ 323 ഒഴിവാണുള്ളത്. ബിരുദമാണ് യോഗ്യത. പ്രായം 20‐25. 2019 ആഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം പുരുഷന്മാർ 165 സെ.മീ, നെഞ്ചളവ് 81 സെ.മീ. തൂക്കം 50 കി. ഗ്രാം, സ്ത്രീകൾ ഉയരം 157 സെ.മീ, തൂക്കം 46 കി. ഗ്രാം. എഴുത്ത് പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. https://www.upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മേയ് 20 വൈകിട്ട് ആറ്.
ഭാരത് പെട്രോറിസോഴ്സ് ലിമിറ്റഡിൽ
ഭാരത് പെട്രോറിസോഴ്സ് ലിമിറ്റഡിൽ ജിയോളജിസ്റ്റ്, ജിയോ ഫിസിസ്റ്റ്, പെട്രോ ഫിസിസ്റ്റ്, ഡ്രില്ലിംഗ് എൻജിനിയർ, റിസർവോയർ എൻജിനിയർ, പ്രൊഡക്ഷൻ എൻജിനിയർ, ഫെസിലിറ്റീസ് എൻജിനിയർ, ബിസിനസ് ഡവലപ്മെന്റ് ആൻഡ് എംഐഎസ് എക്സിക്യൂട്ടീവ്, ഫിനാൻസ് മാനേജർ, ഇന്റേണൽ ഓഡിറ്റ് മാനേജർ തസ്തികകളിലായി ആകെ 15 ഒഴിവുണ്ട്.www.bharatpetroresources.com വഴി ഓൺലൈനായി മെയ് ഒന്ന് മുതൽ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 15.
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ എൻജിനിയർ/എക്സിക്യൂട്ടീവ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. 145 ഒഴിവുണ്ട്. മെക്കാനിക്കൽ 40, ഇലക്ട്രിക്കൽ 30, സിവിൽ 20, കെമിക്കൽ 10, എച്ച്ആർ 20, ഫിനാൻസ് 25 എന്നിങ്ങനെയാണ് ഒഴിവ്. എൻജിനിയർ ട്രെയിനി യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ ബിരുദം. ഉയർന്ന പ്രായം 27. എക്സിക്യൂട്ടീവ് ട്രെയിനി യോഗ്യത 60 ശതമാനം മാർക്കോടെ ബിരുദം. കൂടാതെ സ്പെഷ്യലൈസേഷനിൽ ബിരുദാനന്തര ഡിപ്ലോമ/ ഡിഗ്രി. ഉയർന്ന പ്രായം 29. https://careers.bhel.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് ആറ്.
ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ
നോയിഡയിലെ ബ്രോഡ്കാസ്റ്റ് എൻജിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ പ്രോജക്ട് മാനേജർ, സൈറ്റ് എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ, എംടിഎസ് എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: www.becil.com. വിലാസം: BECIL Bhawan, C-56/A-17, Sector-62, Noida201307 (U.P) latest by 06 May 2019.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷിക്കാം. സർക്കാർ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ജോലി നോക്കുന്നവർ മേയ് 25നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ് ജംഗ്ഷൻ, തിരുവനന്തപുരം-695633 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി
ന്യൂഡൽഹിയിലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ റിസർച്ച് ഓഫീസർ, ടെക്നീഷ്യൻ‐കമ്യൂണിക്കേഷൻ ആൻഡ് ടെക്നീഷ്യൻ‐ഇൻഫർമേഷൻ ടെക്നോളജി, സീനിയർ കൺസൽട്ടന്റ്‐ഇന്റർനാഷണൽ കോ ഓപറേഷൻ, ഫ്ളഡ് ആൻഡ് റിവർ ഇറോഷൻ, ഡിസാസ്റ്റർ റിസ്ക് ഫിനാൻസ് ആൻഡ് റിസ്ക് ട്രാൻസ്ഫർ, റീ കണസ്ട്രക്ഷൻ ആൻഡ് റിക്കവറി, ഡ്രോട്ട് ആൻഡ് ഫുഡ് സെക്യൂരിറ്റി, സൈക്കോ സോഷ്യൽ കെയർ ആൻഡ് സോഷ്യൽ വൾനറബിലിറ്റി, അർബൻ ഫള്ഡിങ്, ലാൻഡ്സ്ളൈഡ് ആൻഡ് അവലഞ്ചസ്, കൺസൽട്ടന്റ്‐മെഡിക്കൽ പ്രിപ്പയേഡ്നസ് ആൻഡ് ബയോളജിക്കൽ ഡിസാസ്റ്റർ, മ്യൂസിയം ആൻഡ് കൾച്ചറൽ ഹെറിറ്റേജ് സൈറ്റ്സ് ആൻഡ് പ്രസിങ്റ്റ്സ്, ജിഐഎസ് ആൻഡ് റിസ്ക് ആൻഡ് വൾനറബിളിറ്റി അനാലിസിസ്, ലീഗൽ തസ്തികകളിലാണ് ഒഴിവ്. മേയ് 27 വരെ അപേക്ഷിക്കാം. വിശദവിവരത്തിന് http://ndma.gov.in
എച്ച് എം.ടി മെഷ്യൻ ടൂൾസ് ലിമിറ്റഡ്
എച്ച് എംടി മെഷ്യൻ ടൂൾസ് ലിമിറ്റഡ് ജോയിന്റ് ജനറൽ മാനേജർ (പ്രൊഡക്ഷൻ) , ജനറൽ മാനേജർ /ജോയിന്റ് ജനറൽ മാനേജർ (മാർക്കറ്റിംഗ്) യൂണിറ്റ് സെയിൽസ് ഷെഫ്, ജോയിന്റ് ജനറൽ മാനേജർ /ഡെപ്യൂട്ടി ജനറൽ മാനേജർ/ അസിസ്റ്റന്റ് ജനറൽ മാനേജർ, ഓഫീസർ (ഫിനാൻസ്)/ ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് ജനറൽ മാനേജർ /മാനേജർ ( ഹ്യൂമൻ റിസോഴ്സ് ), മെഡിക്കൽ സൂപ്രണ്ട്, മെഡിക്കൽ ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി: മേയ് 14. വിശദവിവരങ്ങൾക്ക്: www.hmtmachinetools.com. വിലാസം: The Deputy General Manager (CP & HR) HMT Machine Tools Limited, HMT Bhavan, No.59, Bellary Road, Bangalore - 560 032.
മദ്രാസ് ഫെർടിലൈസേഴ്സ് ലിമിറ്റഡ്
മദ്രാസ് ഫെർടിലൈസേഴ്സ് ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. 14 ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. ജൂനിയർ മാനേജർ‐ പ്ലാന്റ്, ജനറൽ മാനേജർ‐ എംആൻഡ്ഡി, കമ്പനി സെക്രട്ടറി, സേഫ്റ്റി ഓഫീസർ, വെൽഫെയർ ഓഫീസർ, മാനേജർ‐ഇലക്ട്രിക്കൽ, മാനേജർ‐ഇൻസ്ട്രുമെന്റേഷൻ, ഡെപ്യൂട്ടി മാനേജർ‐സിവിൽ, ഡെപ്യൂട്ടി മാനേജർ‐ലെയ്സൺ ഓഫീസർ, ജൂനിയർ മെഡിക്കൽ അസി.(പുരുഷൻ), ജൂനിയർ ഫയർമാൻ തസ്തികകളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 20. വിശദവിവരത്തിന് www.madrasfert.co.in
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രന്റിസ് ട്രെയിനികളെ തെരഞ്ഞെടുക്കും. ഗ്രാഡ്വേറ്റ് അപ്രന്റിസ് വിഭാഗത്തിൽ കെമിക്കൽ എൻജിനിയറിങ് 29, സിവിൽ 7, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 8, ഇല്രക്ടോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 10, ഇൻസ്ട്രുമെന്റേഷൻ 9, മെക്കാനിക്കൽ 24 ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗത്തിൽ കെമിക്കൽ എൻജിനിയറിങ് 27, സിവിൽ 7, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് 15, ഇല്രക്ടോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ 12, ഇൻസ്ട്രുമെന്റേഷൻ 6, മെക്കാനിക്കൽ 26, കൊമേഴ്സ്യൽ പ്രാക്ടീസ് 15 എന്നിങ്ങനെയാണ് ഒഴിവ്. www.mrpl.co.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി മേയ് 17.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിൽ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിൽ വിവിധ തസ്തികകളിൽ 90 ഒഴിവുകളുണ്ട്. ഡയറക്ടർ(ഇവാല്യുവേഷൻ) 1, ഡെപ്യൂട്ടി ഡയറക്ടർ(അക്കാഡമിക്) 2, ഡെപ്യൂട്ടി ഡയറക്ടർ(അക്കൗണ്ട്സ്) 1, അക്കാഡമിക് ഓഫീസർ 11, അസി. ഓഡിറ്റ് ഓഫീസർ 1, ഇഡിപി സൂപ്പർവൈസർ 37, ജൂനിയർ അസി. 37 എന്നിങ്ങനെയാണ് ഒഴിവ്.www.nios.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി മേയ് 17.