സഹകരണ സർവീസ് പരീക്ഷാബോർഡ്
വിവിധ സഹകരണ സംഘങ്ങൾ/ ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സർവീസ് പരീക്ഷാബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാബോർഡ് നടത്തുന്ന എഴുത്ത് പരീക്ഷയുടെയും സഹകരണസ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാബോർഡ് തയ്യാറാക്കുന്ന ലിസ്റ്റിൽനിന്നും സംഘങ്ങൾ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം. കാറ്റഗറി നമ്പർ ഒന്നിൽ വിജ്ഞാപനം 1/2019 എ സെക്രട്ടറി കൊല്ലം 1, 1/2019 ബി അസി. സെക്രട്ടറി/ മാനേജർ, അസി. ജനറൽ മാനേജർ, ചീഫ് അക്കൗണ്ടന്റ്‐ ഇടുക്കി 1, തൃശൂർ 1, കോഴിക്കോട് 1, കണ്ണൂർ 1, കാസർകോട് 1. 1/2019 സി സെക്രട്ടറി കൊല്ലം 1, പത്തനം തിട്ട 2, എറണാകുളം 1, തൃശൂർ 2, പാലക്കാട് 1. 1/2019 ഡി, അക്കൗണ്ടന്റ് കോഴിക്കോട് 2, 1/2019 (എ) സീനിയർ ക്ലർക് പത്തനംതിട്ട 1, വിജ്ഞാപനം 1/2019 (ബി) ജൂനിയർ ക്ലർക്/ കാഷ്യർ, തിരുവനന്തപുരം 13, കൊല്ലം 13, പത്തനം തിട്ട 2, ആലപ്പുഴ 6, കോട്ടയം 15, ഇടുക്കി 5, എറണാകുളം 31, തൃശൂർ 16, പാലക്കാട് 13, മലപ്പുറം 19, കോഴിക്കോട് 8, വയനാട് 1, കണ്ണൂർ 7, കാസർകോട് 2. വിജ്ഞാപനം 2/2019, ഡാറ്റ എൻട്രി ഓപറേറ്റർ തിരുവനന്തപുരം 3, കൊല്ലം 3, തൃശൂർ 3, പാലക്കാട് 1, മലപ്പുറം 2, കണ്ണൂർ 2 എന്നിങ്ങനെയാണ് ഒഴിവ്. ഓരോ തസ്തിക്കും ആവശ്യമായ വിദ്യാഭ്യാസയോഗ്യത, അപേക്ഷയുടെ മാതൃക, അപേക്ഷിക്കേണ്ടവിധം തുടങ്ങി വിശദവിവരം : www.csebkerala.org . അപേക്ഷ മേയ് 24ന് വൈകിട്ട് അഞ്ചിനകം സഹകരണ സർവീസ് പരീക്ഷാബോർഡിൽ ലഭിക്കണം.
ഐ.ഒ.സി.എല്ലിൽ റിസർച്ച് ഓഫീസർ
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ റിസർച്ച് ഓഫീസർ 24, ചീഫ് റിസർച്ച് മാനേജർ 1 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില ഫുൾടൈം പി.എച്ച്ഡി ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും 65 ശതമാനം മാർക്ക് വേണം. റിസർച്ച് ഓഫീസർ ഉയർന്ന പ്രായപരിധി 32. ചീഫ് റിസർച്ച് മാനേജർ ഉയർന്ന പ്രായപരിധി 45. പിഎച്ച്ഡിക്ക് ശേഷം 15 വർഷത്തെ പരിചയം വേണം.www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 21 .
പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ
ബംഗളൂരുവിലെ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസറുടെ ഒരു ഒഴിവുണ്ട്. എസ്.സി വിഭാഗത്തിന് സംവരണം ചെയ്തതാണ് ഒഴിവ്. ആദ്യനിയമനം ഭോപ്പാലിലായിരിക്കും. യോഗ്യത കൊമേഴ്സിൽ ബിരുദം, എസ്എഎസ്/സിഎ/ഐസിഡബ്ല്യുഎ, അഞ്ച് വർഷത്തെ പരിചയം. ഉയർന്ന പ്രായം 45. അപേക്ഷ തപാലിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 6. വിശദവിവരത്തിന് www.cpri.in
ഋഷികേശ് എ.ഐ.ഐ.എം.എസിൽ 115 അദ്ധ്യാപകർ
ഋഷികേശിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് വിവിധ വിഭാഗങ്ങളിൽ അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ, അഡിഷണൽ പ്രൊഫസർ, പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
115 ഒഴിവുണ്ട്. അനസ്തീഷ്യോളജി, അനാട്ടമി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി,എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസം, ഗ്യാസ്ട്രോ എൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിന്സട്രേഷൻ, മെഡിക്കൽ ഓങ്കോളജി/ഹെമറ്റോളജി, മൈക്രോബയോളജി, നിയോ നാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ്, ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പീഡിയാട്രിക്സ് സർജറി, പതോളജി/ ലാബ്മെഡ്, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോ ഡയഗ്നോസിസ്, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി വിഭാഗങ്ങളിലാണ് ഒഴിവ്. www.aiimsrishikesh.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജൂൺ ഒന്ന്.
ഹാൽദിയ പെട്രോ കെമിക്കൽസ്
ഹാൽദിയ പെട്രോ കെമിക്കൽസ് ചീഫ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, എൻജിനീയർ, അസിസ്റ്റന്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: http://www.haldiapetrochemicals.com.
നേവൽ ചിൽഡ്രൻ സ്കൂളിൽ
കൊച്ചി നേവൽ ബേസിലുള്ള നേവൽ ചിൽഡ്രൻ സ്കൂളിലേക്ക് അദ്ധ്യാപക അനദ്ധ്യാപക തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ടിജിടി, പ്രൈമറി ടീച്ചർ, സ്പെഷ്യൽ എഡ്യുക്കേറ്റർ, ഫിസിക്കൽ എഡ്യുക്കേഷൻ, കൗൺസിലർ, ഓഫീസ് സ്റ്റാഫ് തസ്തികകളിലാണ് അവസരം. വിശദമായ വിജ്ഞാപനം www.ncskochi.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായപരിധി എന്നിവ വിജ്ഞാപനത്തിലുണ്ട്. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മേയ് ആറ്.
സിമന്റ് കോർപറേഷനിൽ
സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ 19 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. തണ്ടൂർ(തെലങ്കാന), രാജ്ബൻ (ഹിമാചൽപ്രദേശ്), ബൊക്കാജൻ (അസം) കേന്ദ്രങ്ങളിലാണ് ഒഴിവ്. എൻജിനിയർ‐ ഇലക്ട്രിക്കൽ, ഓഫീസർ(എച്ച്ആർ), അക്കൗണ്ട്സ് ഓഫീസർ, ഓഫീസർ (സെയിൽസ് ആൻഡ് മാർക്കറ്റിങ്)‐മാർക്കറ്റിങ് തസ്തികകളിൽ മൂന്ന് വീതവും ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ) 2, മാനേജർ പ്രൊഡക്ഷൻ, മാനേജർ‐ മെക്കാനിക്കൽ, ഡെപ്യുട്ടി മാനേജർ‐ ഇലക്ട്രിക്കൽ, ഡെപ്യൂട്ടി മാനേജർ‐ മാർക്കറ്റിംഗ് തസ്തികകളിൽ ഓരോന്നുമാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തരബിരുദം/എൻജിനിയറിങ് ബിരുദം/ പിജി ഡിപ്ലോമ/ എംബിഎ/സിഎ/ഐസിഡബ്ല്യുഎ എന്നിവയുള്ളവർക്കാണ് അവസരം. 2‐9 വർഷത്തെ പ്രവൃത്തിപരിചയം വേണം. എൻജിനിയർ തസ്തികയിൽ 35, ഡെപ്യൂട്ടി മാനേജർ 42, മാനേജർ 44 എന്നിങ്ങനെയാണ് ഉയർന്ന പ്രായം. അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി മേയ് 10. വിശദവിവരത്തിന് www.cciltd.in
വിമൺ മിലിറ്ററി പൊലീസിൽ
ഇന്ത്യൻ ആർമിയുടെ വിമൺ മിലിറ്ററി പൊലീസിൽ സോൾജ്യർ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ നൂറൊഴിവുണ്ട്. അവിവാഹിതരായ വനിതകളാണ് അപേക്ഷിക്കേണ്ടത്. www.joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി ജൂൺ എട്ട്.
മൾടി ടാസ്കിംഗ് സ്റ്റാഫ് നോൺ ടെക്നിക്കൽ വിഭാഗത്തിൽ
മൾടി ടാസ്കിംഗ് സ്റ്റാഫ് നോൺ ടെക്നിക്കൽ വിഭാഗത്തിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. പ്രായം 18‐25. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ ഓഫീസുകൾ എന്നിവിടങ്ങളിലെ നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ ഗ്രൂപ്പ് സി തസ്തികകളിലാണ് നിയമനം. https://ssc.nic.in വഴി ഒാൺലൈനായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. അവസാന തിയതി മേയ് 29 വൈകിട്ട് അഞ്ച്. രണ്ട് ഘട്ടങ്ങളിലായുള്ള പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടം കംപ്യൂട്ടറധിഷ്ഠിത ഒബ്ജക്ടീവ് മാതൃകയിലുള്ളതും രണ്ടാം ഘട്ടം വിവരണാത്മക പരീക്ഷയുമാണ്. കർണാടകം, കേരളം, ലക്ഷദ്വീപ് എന്നിവ ഉൾപ്പെടുന്ന റീജണിൽ 16 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. ഒന്നാംഘട്ട പരീക്ഷ 2019 ആഗസ്ത് രണ്ട് മുതൽ ആറുവരെയും രണ്ടാംഘട്ടം നവംബർ 17 നുമായിരിക്കും.
എച്ച്.എ.എല്ലിൽ അപ്രന്റിസ്
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനിൽ അപ്രന്റിസിനെ തെരഞ്ഞെടുക്കുന്നു. ഫിറ്റർ 279, ടർണർ 32, കാർപന്റർ 5, മെഷീനിസ്റ്റ് 30, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 14, ഇലക്ട്രീഷ്യൻ 85, മെക്കാനിക് (മോട്ടോർ വെഹിക്കിൾ) 7, ഡ്രോട്സ്മാൻ (മെക്കാനിക്കൽ) 7, ഇലക്ട്രോണിക് (മെക്കാനിക്) 4, പെയിന്റർ(ജനറൽ) 12, പിഎഎസ്എഎ 75, ഷീറ്റ്മെറ്റൽ വർക്കർ 5, മെഷീനിസ്റ്റ്(ഗ്രൈൻഡർ) 6 എന്നിങ്ങനെ 561 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയിക്കണം. https://hal-india.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15. ഫിറ്റർ, ടർണർ, കാർപന്റർ, മെഷീനിസ്റ്റ്(ഗ്രൈൻഡർ), വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) വിഭാഗങ്ങളിൽ വനിതകൾ അപേക്ഷിക്കേണ്ടതില്ല.വിശദവിവരം വെബ്സൈറ്റിൽ. www.apprenticeship.gov.in
ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ
ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയിൽ വിവിധ വിഭാഗങ്ങളിൽ അസി. എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിലെ 23 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. മേയ് ഒമ്പതുവരെ ഓൺലൈനായി അപേക്ഷിക്കാം. സിവിൽ /ഇലക്ട്രിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്. വിശദവിവരത്തിന് www.dda.org.in തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിൽ തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപറേഷൻ ലിമിറ്റഡിൽ ഗ്യാങ്മാൻ ട്രെയിനി 5000 ഒഴിവുണ്ട്. യോഗ്യത അഞ്ചാം ക്ലാസ് വരെ പഠിക്കണം. തമിഴ് അറിയണം. തമിഴ് ഭാഷ പഠിക്കാത്തവർക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ തമിഴ് ഭാഷ പരീക്ഷ ജയിക്കണം. പ്രായം: 18‐35. ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. www.tangedco.gov.in വഴി രജിസ്ട്രേഷൻ തുടങ്ങി. അപേക്ഷാഫീസ് ആയിരം രൂപയാണ്. അവസാന തീയതി മേയ് 30.