മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അധ്വാനഭാരം വർദ്ധിക്കും. ഉദ്യോഗമാറ്റമുണ്ടാകും. വിട്ടുവീഴ്ചകൾക്കു തയ്യാറാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ദീർഘകാല നിക്ഷേപം നടത്തും. മുതിർന്നവരുടെ വാക്കുകൾ അനുസരിക്കും. ഗുണഫലങ്ങൾ ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആധി ഒഴിവാകും. ദൂരയാത്ര വേണ്ടിവരും. കൂടുതൽ പ്രയത്നം ആവശ്യമായി വരും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
തൊഴിൽ പുരോഗതി. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. ആത്മബന്ധം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ചിന്തകൾക്കതീതമായി പ്രവർത്തിക്കും. മാർഗതടസങ്ങൾ നീങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിദേശ യാത്രയ്ക്ക് അവസരം. പ്രവർത്തന പുരോഗതി. സാമ്പത്തിക നേട്ടം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രവർത്തനങ്ങൾ ത്വരിതപ്പെടും. വാഹനം ഉപയോഗത്തിൽ ശ്രദ്ധ. പുണ്യതീർത്ഥ യാത്ര.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. കർമ്മമേഖല വിപുലമാകും. ഉത്സാഹികളായ സഹായികൾ ഉണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഭൂമി വില്പന സാദ്ധ്യമാകും. ആരോഗ്യം തൃപ്തികരം. സൗഹൃദ സംഭാഷണത്തിൽ നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
പുതിയ വ്യാപാര മേഖല. നല്ല ആശയങ്ങൾ ഉണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉദ്യോഗത്തിൽ മാറ്റമുണ്ടാകും. ആനുകൂല്യങ്ങൾ വർദ്ധിക്കും. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മനസമാധാനത്തിനു വഴിയൊരുക്കും. വിശ്വസ്ത സേവനത്തിന് അംഗീകാരം. പുതിയ സ്നേഹബന്ധം ഉടലെടുക്കും.