a-vijayaraghavan

പൊന്നാനി: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമർശവുമായി എൽ‌.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായി പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാൻ ആലത്തൂരിലെ സ്ഥാനാർത്ഥി പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ എന്താവുമെന്ന് തനിക്കറിയില്ലെന്ന പരാമർശമാണ് പൊന്നാനിയിൽ നടന്ന എൽ.ഡ‌ി.എഫ് പൊതുയോഗത്തിനിടെ എ. വിജയരാഘവൻ നടത്തിയത്. സ്ഥാനാർത്ഥിയുടെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എന്ന് പറഞ്ഞായിരുന്നു പരാമർശം. മുസ്ലിംലീഗിനെ വിമർശിക്കുന്നതിനിടയിലാണ് പരാമർശമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ അദ്ദേഹമെത്തും മുമ്പായിരുന്നു വിജയരാഘവന്റെ പ്രസംഗം.