പെരിന്തൽമണ്ണ: ദേശീയ പാതയിൽ ഇന്നോവ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാമപുരം പലയക്കോടൻ മജീദിന്റെയും മൈമൂനയുടെയും മകൻ പെരുമ്പള്ളി നൗഫൽ (29) ആണ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചത്. ദേശീയപാതയിൽ തിരൂർക്കാട് തടത്തിൽ വളവിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് തടത്തിൽ വളവിൽവച്ച് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നലെ ഉച്ചക്ക് 2.30 ന് രാമപുരം മഹല്ല് ജുമാ മസ്ജിദിൽ കബറടക്കി. ഭാര്യ: ഷിഫാന ഷെറിൻ. മകൻ: അലൻ ഹാദി (രണ്ട് മാസം). സഹോദരങ്ങൾ: നൗഷാദ്, നസീഫ് ,നസ്‌വി, നജ്മുന്നീസ, നസ്രിൻ.