തിരൂരങ്ങാടി: അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂന്നിയൂർ ആലിൻചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി പരേതനായ മമ്മദിന്റെ മകൻ ഇസ്മായിൽ (45) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച കർണ്ണാടകയിലെ ഭദ്രാവതിയിൽ നിന്ന് ബൈക്കുമായി നാട്ടിലേക്ക് വരുന്നതിനിടെ ഗുണ്ടൽപേട്ടയിൽവെച്ചുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഗുണ്ടിൽപ്പേട്ട ആശുപത്രിയിലും, മൈസൂരിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. അപകടത്തെ തുടർന്ന് ബോധം നഷ്ടപ്പെട്ടതിനാലും വനാതിർത്തിയായതിനാലും അപകടത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഭാര്യ കൊളപ്പുറം പൂതംകുറിഞ്ഞി സാജിത അസുഖത്തെ തുടർന്ന് 5 മാസം മുമ്പാണ് മരിച്ചത്. മാതാവ്: മമ്മീരിക്കുട്ടി. മക്കൾ: ഷഫ, ഷിഫ, നിസാമുദ്ധീൻ. സഹോദരങ്ങൾ: മൊയ്തീൻ കോയ, അബ്ദുൽ മജീദ്, പരേതയായ ഷരീഫ.