remya-haridas

പൊന്നാനി : ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനെതിരെ പൊലീസ് തെളിവ് ശേഖരണം തുടങ്ങി. ഇതിന്റെ ഭാഗമായി പരാതിക്കാരിയിൽ നിന്ന് വിശദമായി തെളിവെടുത്തു. അന്വേഷണച്ചുമതലയുള്ള തിരൂർ ഡിവൈ.എസ്.പി. ബിജു ഭാസ്‌കർ , പൊന്നാനി സി.ഐ കെ.സി.വിനു എന്നിവരാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. വിവാദ പരാമർശമടങ്ങിയ പ്രസംഗവീഡിയോ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. വീഡിയോ പരാതിക്കാരിയെ കാണിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. പരാതിയിൽ ഉറച്ചു നിൽക്കുന്നതായും കേസുമായി മുന്നോട്ടു പോകുമെന്നും രമ്യ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തിൽ നിയമോപദേശം തേടി ഇന്ന് കേസെടുത്തേക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. തിങ്കളാഴ്ച പൊന്നാനിയിൽ എൽ.ഡി.എഫ്.പൊതുയോഗത്തിൽ വച്ചായിരുന്നു എ. .വിജയരാഘവന്റെ വിവാദ പരാമർശം