ddd

കരുവാരക്കുണ്ട്: ഫോൺവഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടിൽ സനൂപിനെയാണ് (22) അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി ഫോണിൽ ബന്ധം സ്ഥാപിച്ച പ്രതി വീഡിയോ ചാറ്റിംഗിനിടെ നഗ്‌ന ചിത്രങ്ങൾ സ്‌ക്രീൻ ഷോട്ടിട്ട് പകർത്തി. പിന്നീട് ഫോട്ടോ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത് പതിവാക്കി. ശല്യം സഹിക്കവയ്യാതെ പെൺകുട്ടി പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് മറ്റു പല പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നതായും നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പോക്‌സോ വകുപ്പ് ചുമത്തിയാണ് സനൂപിനെതിരെ കേസെടുത്തിട്ടുള്ളത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.