hamza-master
hamza master

പൊന്നാനി: എം.ഐ ഹയർസെക്കണ്ടറി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ കെ.ഹംസ മാസ്റ്റർ (77) നിര്യാതനായി. നരിപറമ്പ് അൽ ബഷീർ സ്‌കൂൾ, പന്താവൂർ ഇർഷാദ് സ്‌കൂൾ എന്നിവിടങ്ങളിലും ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. പൊന്നാനി മൗനത്തുൽ ഇസ്ലാം സഭ മെമ്പറാണ്. ഭാര്യ: യു.എം.സഫിയ. മക്കൾ: യു.എം.മാജിത (എം.ഐ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ധ്യാപിക), യു.എം.നാസിത (പുതുപൊന്നാനി എം.ഐ ഗേൾസ് സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: കാസിം (ഒരുമനയൂർ), ജിഷാർ (അയിരൂർ). സഹോദരങ്ങൾ: പരേതനായ കുഞ്ഞിബാവ, കെ.കുഞ്ഞമ്മദ്കുട്ടി (റിട്ട. താലൂക്ക് പഞ്ചായത്ത് ഓഫീസർ), അബ്ദുറഹിമാൻകുട്ടി, പാത്തുട്ടി, ബീമ, ആയിഷ, പരേതയായ റുഖിയ.