tcd
.

മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ല​യി​ൽ​ ​ഫ്‌​ള​യിം​ഗ് ​സ്‌​ക്വാ​ഡ്,​ ​സ്റ്റാ​റ്റി​ക് ​സ​ർ​വെ​യ്ല​യ​ൻ​സ് ​സ്‌​ക്വാ​ഡു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​രേ​ഖ​ക​ളി​ല്ലാ​ത്ത​ 18,45,000​ ​ല​ക്ഷം​ ​രൂ​പ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ജി​ല്ല​യി​ലെ​ 16​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ഏ​ഴു​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​പ​ണം​ ​പി​ടി​കൂ​ടി​യ​ത്.​ ​മ​ഞ്ചേ​രി,​ ​ത​വ​നൂ​ർ,​ ​മ​ല​പ്പു​റം,​ ​വേ​ങ്ങ​ര,​ ​തി​രൂ​ര​ങ്ങാ​ടി,​ ​താ​നൂ​ർ,​ ​തി​രൂ​ർ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​ ​സ്റ്റാ​റ്റി​ക് ​സ​ർ​വെ​യ്‌​ല​ൻ​സ് ​സ്‌​ക്വാ​ഡ് 14,96,500​ ​ല​ക്ഷം​ ​രൂ​പ​യും,​ ​ഫ്‌​ള​യിം​ഗ് ​സ്‌​ക്വാ​ഡ് 348500​ ​രൂ​പ​യും​ ​പി​ടി​ച്ചെ​ടു​ത്തു.
പ​റ​പ്പൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ഉ​ഷ​യു​ടെ​യും​ ​ക​ണ്ണ​മം​ഗ​ലം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​അ​ബു​ ​ഫൈ​സ​ലി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വേ​ങ്ങ​ര​ ​മ​ണ്ഡ​ല​ത്തി​ലാ​ണ് ​ഫ്‌​ള​യിം​ഗ് ​സ്‌​ക്വാ​ഡി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ന​ധി​കൃ​ത​ ​പ​ണം​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ 2,22,500​ ​രൂ​പ​യാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​തൃ​ക്ക​ല​ങ്ങോ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ ​ജ​യ​റാം​ ​നാ​യി​ക്കി​ന്റെ​യും​ ​തി​രൂ​ർ​ ​സ്‌​പെ​ഷ്യ​ൽ​ ​ത​ഹ​സി​ൽ​ദാ​ർ​ ​കെ.​വി​ ​ഗീ​ത​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്നാ​ണ് ​സ്റ്റാ​റ്റി​ക് ​സ​ർ​വെ​യ്ല​ൻ​സ് ​സ്‌​ക്വാ​ഡി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ​ണം​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ 8,29,000​ ​ല​ക്ഷം​ ​രൂ​പ.
ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​ന​ധി​കൃ​ത​മാ​യി​ ​എ​ത്തു​ന്ന​ ​പ​ണം,​ ​മ​ദ്യം,​ ​ഉ​പ​ഹാ​രം​ ​തു​ട​ങ്ങി​യ​വ​യു​ടെ​ ​കു​ത്തൊ​ഴു​ക്ക് ​ത​ട​യാ​ൻ​ ​ജി​ല്ല​യി​ലെ​ 16​ ​മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​ ​മൂ​ന്ന് ​ടീം​ ​വീ​ത​മു​ള്ള​ 48​ ​സ്റ്റാ​റ്റി​ക് ​സ​ർ​വെ​യ്ല​ൻ​സ് ​ടീ​മു​ക​ളും​ 48​ ​ഫ്‌​ള​യിം​ഗ് ​സ്‌​ക്വാ​ഡു​ക​ളും​ ​രൂ​പ​വ​ത്ക​രി​ച്ച് ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ജി​ല്ല​യി​ലെ​ ​പ്ര​ധാ​ന​ ​ചെ​ക്ക്പോ​സ്റ്റു​ക​ളി​ലും​ ​പ്ര​ധാ​ന​ ​റോ​ഡു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ചും​ ​സം​ഘം​ ​പ​രി​ശോ​ധ​ന​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കും.