വളാഞ്ചേരി: ഇരിമ്പിളിയം വലിയകുന്നിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. വലിയകുന്ന് തൃപുരാന്തക ക്ഷേത്രത്തിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന വടക്കേവീട്ടിൽ പരേതനായ ജോസഫിന്റെ മകൻ തരുൺ കൃഷ്ണ (36) ആണ് മരിച്ചത്. വളാഞ്ചേരി കൊട്ടാരത്തെ ബേക്കറി ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെ ആയിരുന്നു അപകടം. വലിയകുന്ന് വളവിൽ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ കരിങ്കൽ കൂനയിൽ ഇടിച്ച് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരേതയായ അക്കമ്മയാണ് മാതാവ്. ഭാര്യ: യശോദ. മക്കൾ: നിരഞ്ജന, നിർമ്മാല്യ. സഹോദരൻ: കാർത്തി കൃഷ്ണ.