ff
.


തിരൂർ: മലയാള സർവകലാശാലയുടെ അറബി മലയാള പഠന കേന്ദ്രവും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും ചേർന്ന് 1500 പുറങ്ങളുള്ള മൂന്ന് വാള്യങ്ങളിലായി തയ്യാറാക്കുന്ന അറബിമലയാള സർവ്വവിജ്ഞാന കോശത്തിന്റെ കരട് രൂപരേഖ അറബിമലയാള വിദഗ്ദ്ധരടങ്ങുന്ന ഉപദേശക സമിതി അംഗീകരിച്ചു. ഇന്ത്യക്കകത്തും പുറത്തുമുള്ള ഗവേഷകർ ഈ പദ്ധതിയുടെ ഭാഗമാകും. മലയാള സർവകലാശാലയിൽ നടന്ന യോഗം വൈസ്ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയർമാൻ ടി.കെ. ഹംസ, റസാഖ് പയമ്പറോട്ട്, ഒ.എം കരുവാരക്കുണ്ട്, ഉമർ തറമേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഡിസംബറിൽ പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ അടുത്ത യോഗം കൊണ്ടോട്ടി വൈദ്യർ അക്കാഡമിയിൽ മെയ് നാലിന് ചേരും.