മലപ്പുറം : സർക്കാർ, എയ്ഡഡ് എന്ന വിവേചനം അവസാനിപ്പിച്ച് അക്കാദമിക് രംഗം കൂടുതൽ മികവുറ്റതാക്കണമെന്ന്‌കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ മലപ്പുറം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു.
ഭാരവാഹികളായി പി. മണികണ്ഠൻ-പ്രസിഡന്റ്, എം.യു. ജോർജ്ജ് - സെക്രട്ടറി, വി. യൂസഫ് സിദ്ധിഖ് - ട്രഷറർ, കെ അബ്ദുൽ ലത്തീഫ്,വേണുഗോപാൽ, കെ.സി കൃപരാജ് , ദാമോദരൻ - വൈസ് പ്രസിഡന്റുമാർ, പി. സെയ്തലവി-ജോ. സെക്രട്ടറി, കെ. അബ്ദുൽ റസാഖ് വേങ്ങര, കെ. രത്‌നാകരൻ അരീക്കോട്, ഹൈദരലി കുറ്റിപ്പുറം, എം.വി അനിത - അസിസ്റ്റന്റ് സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.