കരുവാരക്കുണ്ട്: ഇരിങ്ങാട്ടിരി എ.എം.എൽ.പി സ്കൂളിലെ പഠന മികവ് തെളിയിച്ച 550 കുട്ടികൾക്ക് കുടുംബിനി പഠന അവാർഡ് നൽകുന്നു. അമ്മമാരുടെ ചാരിറ്റബിൾ ട്രസ്റ്റായ കുടുംബിനി പദ്ധതിയിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ചാണ് 12 വർഷത്തിലധികമായി അവാർഡുകൾ നൽകുന്നത്. ഓരോ കുട്ടിയുടെയും ഫോട്ടോ പതിച്ച വലിയ ഷീൽഡാണ് സമ്മാനിക്കുക. അച്ഛനും അമ്മയും കുട്ടിയും കൂടി സദസിൽ വിശിഷ്ട വ്യക്തിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും. ഈ വർഷം ഒന്നര ലക്ഷത്തോളം രൂപയുടെ അവാർഡുകളാണ് വിതരണം ചെയ്യുന്നത്. ഏപ്രിൽ 8, 9, 10 തീയതികളിലായി നടക്കുന്ന വാർഷികോത്സവച്ചടങ്ങിലാണ് അവാർഡ് വിതരണം. പഞ്ചായത്ത് പ്രസിഡന്റ് ആബിദലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വണ്ടൂർ ഡി.ഇ.ഒ രേണുകാദേവി അവാർഡുകൾ സമ്മാനിക്കും. വിവിധ എൻഡോവ്മെന്റുകൾ മലപ്പുറം ഡി.പി.ഒ എൻ.നാസർ വിതരണംചെയ്യും. എസ്.എസ്.എൽ.സി, പ്ളസ്ടു പ്രതിഭകളെ വണ്ടൂർ എ.ഇ.ഒ പി.ഉണ്ണികൃഷ്ണൻ ആദരിക്കും.