sndp
നിലമ്പൂർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷന്റെ രണ്ടാംദിനത്തിൽ സുബ്രഹ്മണ്യ കീർത്തനം എന്ന വിഷയത്തിൽ പ്രസംഗിക്കുന്ന സ്വാമിനി നിത്യചിന്മയി

നിലമ്പൂർ: നിലമ്പൂർ എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ കൺവെൻഷന്റെ രണ്ടാംദിനം വിവിധ വിഷയങ്ങളുടെ അവതരണം കൊണ്ട് ശ്രദ്ധേയമായി. ആത്മോപദേശ ശതകം എന്ന വിഷയം സാന്ദ്രാനന്ദ സ്വാമി അവതരിപ്പിച്ചു. ഡി.വിശ്വനാഥൻ, പി.കെ.രമണൻ, പ്രസന്നകുമാർ ചാലിയാർ എന്നിവർ പ്രസംഗിച്ചു. തേവാരപ്പതികങ്കൾ എന്ന വിഷയം ശിവസ്വരൂപാനന്ദ സ്വാമി അവതരിപ്പിച്ചു. സജി കുരീക്കാട്ട്, ഹരിദാസൻ വേരേങ്ങൽ, സത്യൻ തിരുവാലി എന്നിവർ പ്രസംഗിച്ചു. സുബ്രഹ്മണ്യ കീർത്തനം എന്ന വിഷയം സ്വാമിനി നിത്യചിന്മയി അവതരിപ്പിച്ചു. വി.എം. ജയപ്രകാശ്, ടി.എൻ.രാജമ്മ, ദാസൻ തിരുവാലി എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി യോഗവും ആനുകാലിക സംഭവങ്ങളും എന്ന വിഷയം അഡ്വ. എം.രാജൻ അവതരിപ്പിച്ചു. പി.ആർ. രഞ്ജിത്ത്, പി.കെ.ഭാസ്കരൻ, വൃന്ദാവൻ ചുങ്കത്തറ, എം.ആർ. ശങ്കരൻ പള്ളിക്കുത്ത് എന്നിവർ പങ്കെടുത്തു. കൺവെൻഷൻ ഇന്ന് സമാപിക്കും.