താനൂർ: ഒപ്പം നിൽക്കുന്നവർ ബി.ജെ.പിയിൽ ചേർന്നതോടെയാണ് രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലേക്ക് മാറിയതെന്ന് എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ.
വൈലത്തൂരിൽ നടന്ന ഡി.വൈ.എഫ്.ഐ യൂത്ത് പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം നിരോധിച്ച കോൺഗ്രസ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 2 കോടി രൂപക്ക് മദ്യം നൽകിയെന്ന് പറയുമ്പോൾ എന്ത് മൂല്യമാണ് നൽകുന്നത്. 5 കോടിയെന്ന് കേട്ടപ്പോൾ രഹസ്യങ്ങൾ പറയുന്ന എം പിമാരാണ് ലീഗിന് കീഴ്‌പ്പെട്ട കോൺഗ്രസിലുള്ളതെന്നുംഅദ്ദേഹം പറഞ്ഞു.
പൊന്നാനി ലോക്‌സഭ മണ്ഡലം ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന്റെ പ്രചാരണത്തിന്റെ ഭാഗമായായിരുന്നു ഡിവൈഎഫ്‌ഐ താനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈലത്തൂരിൽ യൂത്ത് പാർലമെന്റ് സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് മനുവിശ്വനാഥ് അദ്ധ്യക്ഷനായി.