പൊന്നാനി: കേരള വ്യാപാരി വ്യവസായി സമിതിയും അക്ബർ ട്രാവൽസ് ഒഫ് ഇന്ത്യയും സംയുക്തമായി പൊന്നാനിയിൽ സംഘടിപ്പിക്കുന്ന വ്യാപാരോത്സവം പത്താം തീയതി മുതൽ ആരംഭിക്കും. പൊന്നാനി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത തുക വാങ്ങുന്ന സാധനങ്ങൾക്ക് സൗജന്യ കൂപ്പൺ വിതരണം ചെയ്യും. ഡിസംബർ 31 വരെയാണ് വ്യാപാരോത്സവം നടക്കുക.
എല്ലാമാസവും നറുക്കെടുപ്പുണ്ടാകും. മെഗാ നറുക്കെടുപ്പിൽ കാർ, ബുള്ളറ്റ്, എൽ സി ഡി ടിവി എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനമായി നൽകും. വ്യാപാരോത്സവത്തിൽ പങ്കാളികളാകുന്ന വ്യാപാര സ്ഥാപനങ്ങൾക്കും സമ്മാനമുണ്ട്. പൊന്നാനി സർവീസ് സഹകരണ ബാങ്ക്, താലൂക്ക് മെർക്കന്റൈൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി, മേപ്പറമ്പത്ത് ട്രേഡേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് വ്യാപാരോത്സവം സംഘടിപ്പിക്കുന്നത്.
നോട്ട് നിരോധനവും പ്രളയവും പൊന്നാനിയിലെ വ്യാപാര മേഖലയ്ക്കുണ്ടാക്കിയ മാന്ദ്യത്തിൽ നിന്ന് കരകയറ്റുക എന്നതാണ് വ്യാപാരോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകരായ യു കെ അബൂബക്കർ, സെൻസി ലാൽ ഊപ്പാല, സുജേഷ് കുമാർ, അബ്ദുല്ലക്കുട്ടി ലൗലി, സനൂപ് സെൽകെയർ എന്നിവർ അറിയിച്ചു.