പെരിന്തൽമണ്ണ: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ മങ്കട മണ്ഡലം കമ്മിറ്റി മക്കരപറമ്പിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് പാർലമെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം വി. ശശികുമാർ ഉദ്ഘാടനം ചെയ്തു.
എസ്.എഫ്.ഐ മങ്കട ഏരിയ പ്രസിഡന്റ് ഹാഷിം അദ്ധ്യക്ഷനായി.
സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. അബ്ദുള്ള നവാസ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീർ, ജില്ലാ സെക്രട്ടേറിയറ്റംഗം അജ്മൽ സർബാസ്, ഏരിയാ വൈസ് പ്രസിഡന്റ് ബാസിം, സെക്രട്ടറിയേറ്റംഗം സ്‌നേഹ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ ഏരിയാ സെക്രട്ടറി കെ.പി. ഉദിത്ത് സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് ശുഹൈല നന്ദിയും പറഞ്ഞു.