മലപ്പുറം: കോട്ടയ്ക്കൽ പി.എസ്. വാര്യർ ആയുർവേദ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈമാസം എട്ടിന് സ്‌നേഹായനം നടത്തും. ഭിന്നശേഷിയുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയാണിത്. രാവിലെ പത്തിന് നടക്കുന്ന പരിപാടി ഐക്യരാഷ്ട്ര സഭ ദുരന്തനിവാരണ സമിതി മേധാവി മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്യും. കാഡർ ഓട്ടിസം സ്‌കൂൾ മേധാവി ജി. വിജയരാഘവൻ, ആര്യ വൈദ്യശാല അഡീഷണൽ ചീഫ് ഫിസിഷ്യൻ ഡോ. കെ മുരളീധരൻ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി. വി. ജയദേവൻ, ശിശുരോഗ വിഭാഗം മേധാവി ഡോ. കെ എസ് ദിനേഷ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആർ. രാഹുൽനാഥ് എന്നിവർ പങ്കെടുത്തു. വിവരങ്ങൾക്ക്: 7022928745, 9447785271, 8075848311.