തേഞ്ഞിപ്പലം:തേഞ്ഞിപ്പലം പഞ്ചായത്തിലെ ഇരുമ്പോത്തിങ്ങൽ കടവിനു സമീപം നാടോടികൾ പുഴയിൽ മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ട് കീകുത്ത് കടവിൽ സംഘർഷം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർഷിപ്പ് എടുത്ത തൊഴിലാളികളാണ് പരാതിയുമായി രംഗത്ത് വന്നത്. പൊലീസിൽ പരാതി നൽകിയിട്ടും തൊഴിലാളികൾക്ക് അനുകൂലമായ ഒരു നിലപാടും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. ഈ നില തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളി തിരൂരങ്ങാടി മേഖലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
പുതിയ ഭാരവാഹികളായി എം.അഷ്‌റഫ് പ്രസിഡന്റ് സി.അബ്ദുൽ അസീസ്, സെക്രട്ടറി, ഇ.കെ. ഹംസക്കോയ- ഖജാൻജി എന്നിവരെ തിരഞ്ഞടുത്തു.
ഇ.കെ.അബ്ദുൾ അസീസ്, എം.ഇസ്ഹാഖ്, ചന്ദ്രൻ കരുമ്പിൽ, എം.അഷ്‌റഫ് , കരുണാകരൻ കരുമ്പിൽ, വേലായുധൻ കരുമ്പിൽ തുടങ്ങിയവർ ഒപ്പിട്ട ഭീമഹർജി മലപ്പുറം ജില്ലാ കളക്ടർ, ഡിവൈ.എസ്.പി എന്നിവർക്ക് നൽകി.ഫിഷറീസ് വകുപ്പിനും പരാതി നൽകും. എൻ കെ.മുഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു.ഇ കെ.അബ്ദുൽ അസീസ്, എം അഷ്‌രഫ് ,സി.അബ്ദുൾ അസീസ്, ഇ കെ.ഹംസക്കോയ
എന്നിവർ പ്രസംഗിച്ചു.