hh
.

പരിശീലനം

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 10, 11, 12, 13 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ഏപ്രിൽ 11ന് പ്രാദേശികാവധി

മലപ്പുറം : അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ നഗരസഭ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 11 ഉച്ചവരെ അവധിയായിരിക്കുമെന്ന് ജില്ലാകലക്ടർ അറിയിച്ചു.

സർട്ടിഫിക്കറ്റ് കോഴ്‌സ്

മലപ്പുറം: പാലിയേറ്റീവ് പരിചരണത്തിൽ ഒന്നര മാസത്തെ ബേസിക്ക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് കെയർ നഴ്‌സിംഗ് (ബി.സി.സി.പി.എൻ) ചെയ്യാൻ താൽപ്പര്യമുള്ളവർക്കുള്ള കൂടിക്കാഴ്ച്ച ഏപ്രിൽ 11 രാവിലെ 10ന് ആരോഗ്യകേരളം (എൻ.എച്ച്.എം), ജില്ലാ ഓഫീസിൽ നടക്കും. ജനറൽ, ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോൺ-8589995872,8589009377,940084317

ക്വട്ടേഷൻ ക്ഷണിച്ചു

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ എൽ.പി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് 2019-20 അദ്ധ്യയനവർഷം യൂണിഫോം, നൈറ്റ് ഡ്രസ്സ് എന്നിവ തുന്നി നൽകുന്നതിന് തയ്യാറുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ഏപ്രിൽ 17 നകം സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, നിലമ്പൂർ, ചന്തക്കുന്ന്(പി.ഒ), 679329(പിൻ) എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ-04931220194.

ഗതാഗതം തടസ്സപ്പെടും

മലപ്പുറം: വാര്യർമൂല - ചേലക്കടവ് റോഡിൽ നവീകരണ പ്രവൃത്തി ഏപ്രിൽ ഏഴു മുതൽ തുടങ്ങുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചു.

കെൽട്രോണിൽ പരിശീലനം

മലപ്പുറം: കോഴിക്കാട് കെൽട്രോണിന്റെ നോളേജ് സെന്ററിൽ സോഫ്റ്റ് വെയർ - ഐ. ടി പ്ലാറ്റ് ഫോമുകളിൽ ബി.ഇ/ബി.ടെക്, എം.സി.എ, ഡിഗ്രി വിദ്യാർത്ഥികൾക്കായി ജോബ് ഓറിയന്റഡ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. താത്പര്യമുള്ളവർക്ക് അപേക്ഷാ ഫോറത്തിനായി കോഴിക്കോട് പ്രവർത്തിക്കുന്ന കെൽട്രോൺ നോളേജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ- 8089245760.