കോട്ടക്കൽ: പൊന്നാനി ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാർഥി ഇ. ടി മുഹമ്മദ് ബഷീർ തൃത്താല മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. രാവിലെ ആനക്കര പള്ളിപ്പടിയിൽ നിന്നാരംഭിച്ച പര്യടനം വൈകീട്ട് കരിയന്നൂരിൽ സമാപിച്ചു. കപ്പൂർ, ചാലിശ്ശേരി, പട്ടിത്തറ, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല, പരുതൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി.
തൃത്താല മണ്ഡലത്തിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൻജനാവലിയാണ് സ്ഥാനാർഥിയെ കാത്തുനിന്നത്. തൃത്താലയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റമായിരിക്കും ഇത്തവണയുണ്ടാകുകയെന്ന് ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു. വി ടി ബൽറാം എം.എൽ.എ അനൗൺസറായി പ്രചാരണത്തിന് ആവേശം നൽകി. സ്ഥാനാർഥിയെത്തും മുമ്പേ ദേശീയ രാഷ്ട്രീയം വിശദീകരിച്ചു കൊണ്ടുള്ള ചാക്യാർകൂത്ത് നിരവധി പേരെ ആകർഷിച്ചു. എടപ്പാളിൽ നാടോടി പെൺകുട്ടിയെ അക്രമിച്ചത് പര്യടനത്തിനിടെയാണ് നേതാക്കൾ അറിഞ്ഞത്. നാടോടി പെൺകുട്ടിയെ അക്രമിച്ച പ്രാദേശിക സിപിഎം നേതാവിന്റെ ചെയ്തിയെ സ്ഥാനാർഥി ഇ.ടി മുഹമ്മദ് ബഷീർ അപലപിച്ചു. പ്രതിയെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമമെങ്കിൽ ശക്തമായ പ്ര്ക്ഷോഭം ഉയർന്നു വരുമെന്ന് ഇ.ടി പറഞ്ഞു. ആനക്കരയിൽ സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.എം.കെ തങ്ങൾ, ഹൈദ്രോസ്, പി.ഇ.എ സലാം, പി.ബാലൻ, പി.എവാഹിദ്, സി.എം.അലി, ഷൗക്കത്തലി, ബാബു നാസർ, കെ.പി.മുഹമ്മദ്, പുല്ലാര മുഹമ്മദ്, സാലിഹ്, പി.പി കുഞ്ഞുമുഹമ്മദ്, പി.മൊയ്തീൻകുട്ടി, പി.പി.ഗംഗാധരൻ, മാധവ്ദാസ്, രാംദാസ് പരുതൂർ, കോമു മൗലവി, പി. മുഹമ്മദുണ്ണി എന്നിവർ പ്രസംഗിച്ചു.