തിരൂരങ്ങാടി: സ്വാർത്ഥ താൽപര്യങ്ങളുടെയും കേവല അധികാരമോഹത്തിന്റെയും പേരിൽ പരസ്പരം പോരടിക്കുന്ന മതേതര ജനാധിപത്യ കക്ഷികൾ ഫാസിസ്റ്റ് വർഗീയ ചേരികളെ പരാജയപ്പെടുത്താൻ പരമാവധി വിട്ടുവീഴ്ച ചെയ്ത് ഐക്യപ്പെട്ട് പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്ന് കെ എൻ എം തിരൂരങ്ങാടി മണ്ഡലം പ്രവർതക സംഗമം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ ഇ.കെ.അഹമ്മദ് കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച്. ഖാലിദ് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി കെ.പി.സകരിയ, പി.സുഹൈൽ സാബിർ, എംഎസ്എം സംസ്ഥാന സെക്രട്ടറി സഹീർ വെട്ടം, ടി.ഇബ്രാഹിം അൻസാരി, സി.വി.അബ്ദുൽ ലതീഫ് തുടങ്ങിയവർ പ്രസംഗിച്ചു.