പൂക്കോട്ടൂർ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കൊട്ടാരത്തിൽ വിശ്വംഭരന്റെ മകൾ കെ. സ്നേഹ(16)യാണ് മരിച്ചത്. പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു കിടപ്പുമുറിയിൽ കയറിയ കുട്ടിയെ പിന്നീട് ജനലഴികളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഞായറാഴ്ച വീടിനടുത്ത് സംസ്കരിച്ചു. മഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: നിഷ. സഹോദരങ്ങൾ: സനൽ, ശ്രേയ