മലപ്പുറം: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഈമാസം 11ന് ക്ഷേത്രം തന്ത്രി കൽപ്പുഴ മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഗണപതി ഹോമം, ഉഷപ്പൂജ, ഉദയാസ്തമന പൂജ, 25 കലശം, നവകം, പഞ്ചഗവ്യം, ഉച്ചപ്പൂജ എന്നിവ നടക്കും. രാവിലെ 10.30ന് മുന്നൂറോളം ജ്യോതിഷ പണ്ഡിതരെ ഉൾപ്പെടുത്തി വന്ദേ ജ്യോതിഷം സദസ് നടക്കും. ചടങ്ങ് സാഹിത്യകാരൻ മാടമ്പ് കുഞ്ഞിക്കുട്ടൻ ഉദ്ഘാടനം ചെയ്യും. വൈരങ്കോട് ഭഗവതി പുരസ്കാരം മേളം,തായമ്പക വിദഗ്ദ്ധൻ ശുകപുരം ദിലീപിന് മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ കെ. മുരളി സമ്മാനിക്കും. ക്ഷേത്രാചാരങ്ങളും ജ്യോതിഷവും എന്ന വിഷയത്തിൽ ചർച്ച നടക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.കെ. രഘുനാഥൻ, ഭാരവാഹികളായ ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, കെ. പ്രേമൻ പണിക്കർ, മുരളീധരൻ വള്ളത്തോൾ, കെ.കെ. ജയരാജൻ, തൃപ്പങ്ങോട്ട് ഗംഗാധര പണിക്കർ പങ്കെടുത്തു.