നിലമ്പൂർ: ജെസിഐ ഇന്ത്യയുടെ "പ്രമേഹരഹിത ഭാരതം" എന്ന ബ്രിഹത് പദ്ധതിയുടെ ഭാഗമായി ജെസിഐ പൂക്കോട്ടുംപാടം ചാപ്റ്റർ സൗജന്യ പ്രമേഹനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 10 ബുധനാഴ്ച 10 മണിക്ക് ചോക്കാട് ശാന്തിസദനത്തിൽ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപത് കേരള മഞ്ചേരി ഏരിയ സെക്രട്ടറി ഡോ.അബൂബക്കർ സിദ്ധിക്ക് ഉദ്ഘാടനം ചെയ്യും എല്ലാ ജെസിഐ അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കെടുക്കണമെന്ന് ജെസിഐ പൂക്കോട്ടുംപാടം ചാപ്റ്റർ പ്രസിഡന്റ് ഡോ.കെപി ഇർഷാദ് സെക്രട്ടറി എം അബ്ദുൽ നാസർ ട്രെഷറർ റജുന പുലത്ത് എന്നിവർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക് 9847665490, 8136821887 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്