മലപ്പുറം: പഞ്ചായത്ത്, മുനിസിപ്പൽ, ബ്രാഞ്ചു തല കമ്മിറ്റികൾക്ക് രൂപം നൽകി റോഡുസുരക്ഷാ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ റോഡ് ആക്‌സിഡന്റ് ആക്‌ഷൻ ഫോറം ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു.റാഫ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജില്ലാ ഭാരവാഹികളായി പാലോളി അബ്ദുറഹ്മാൻ (രക്ഷാധികാരി), ബി.കെ.സെയ്ത്(പ്രസിഡന്റ്), ലവ്‌ലി ഹംസ ഹാജി, വിജയൻ കൊളത്തായ്, അൻസാരി, അഹമ്മദുകുട്ടി, ഡോ.വിന്നർ ഷെരീഫ്(വൈസ് പ്രസിഡന്റുമാർ), നൗഷാദ് മാമ്പ്ര (ജനറൽ സെക്രട്ടറി), ഷംസു പാണായി, അമ്പലത്ത് വേലായുധൻ, ബംഗാളത്ത് കുഞ്ഞുട്ടി, കെ.ഉമേഷ് പോത്തനൂർ (ജോയിന്റ് സെക്രട്ടറിമാർ), കെ.സി.വേണുഗോപാൽ ഊരകം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദു യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.ടി.സെയ്തലവി അദ്ധ്യക്ഷത വഹിച്ചു.