aboobacker

നിലമ്പൂർ: കെട്ടിടം പൊളിക്കുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ തൊഴിലാളി മരിച്ചു. ചന്തക്കുന്ന് ചാരംകുളം പനോളി അബൂബക്കർ (62) ആണ് മരിച്ചത്. നിലമ്പൂർ ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ പഴയ സ്റ്റേജ് പൊളിച്ചു മാറ്റുന്ന ജോലിക്കിടെയാണ് അപകടം. ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുലൈഖ. മക്കൾ: റിയാസ്, സുനിത, റനീഷ. മരുമക്കൾ: ഷിഹാബുദ്ദീൻ, ജസ്‌ന, അജ്മൽ.