water
water

മഞ്ചേരി: ടാങ്കറുകളിൽ സ്ഥാപനങ്ങളിലും വീടുകളിലും എത്തിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) മഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ടാങ്കറുകാർ വെള്ളമെടുക്കുന്നത് എവിടെ നിന്നാണ് അറിയില്ല. ഈ സാഹചര്യത്തിൽ ജല പരിശോധന കർശനമാക്കണം. പ്രസിഡന്റ് ഇൻ ചാർജ് അക്ബർ മിനായി അദ്ധ്യക്ഷത വഹിച്ചു അനസ് അത്തിമണ്ണിൽ, സാദിഖ് അലി മുണ്ടോടൻ, ജയകുമാർ മാടംകോട്, സുനിൽ വിമ്പൂർ, പി.സി. സബിർ, അൻഷാർ ചെകീരിമുച്ചി, പി.കെ. അസ്‌ക്കർ ബാബു , ഷംസുദ്ധീൻ തടപ്പറമ്പ് 'സുരേഷ് മാടം ക്കോട് ' നാഷിദ് ആമയം ക്കോട്, അബ്ദുൽ ഗഫുർ പി.കെ എന്നിവർ സംസാരിച്ചു