പെരിന്തൽമണ്ണ:പെരിന്തൽമണ്ണ- പട്ടാമ്പി റോഡ് നവീകരണം നടക്കുന്നതിനാൽ റൂട്ടിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. മേലേ പട്ടാമ്പി മുതൽ ആമയൂർ വരെയുള്ള ഭാഗത്താണ് ഇപ്പോൾ നവീകരണം നടക്കുന്നത്.
പട്ടാമ്പിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും വളാഞ്ചേരിയിലേക്കുമുള്ള വാഹനങ്ങൾ മുതുതല- തൃത്താല- കൊപ്പം വഴി പോകണം. കൊപ്പം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ മുതുതല- പട്ടാമ്പി സ്റ്റാന്റ് വഴിയോ വെള്ളിയാങ്കല്ല്- കൂറ്റനാട് വഴിയോ പോകണം. പാലക്കാട് ഭാഗത്ത് നിന്ന് കൊപ്പം, വളാഞ്ചേരി, പുലാമന്തോൾ ഭാഗത്തേക്കുള്ള വാഹനങ്ങൾ വല്ലപ്പുഴ- മുളയങ്കാവ് വഴിയോ കരിമ്പുള്ളി- ആമയൂർ വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.