മലപ്പുറം: കെ.പി. എസ്. ടി.എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് കുന്നുമ്മൽ മഞ്ചേരി റോഡിൽ വഴിയാത്രക്കാർക്കായി കുടിവെള്ള സൗകര്യമൊരുക്കി. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ കുടിവെള്ളം ലഭ്യമാക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങിൽ സാഹിത്യകാരൻ പി. രാംമോഹൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് വി. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. വി. മനോജ്കുമാർ, ബിനൂപ് കുമാർ, സി കെ പൗലോസ്, ടി.ജെ. ജെയിംസ്, കെ. ഹാരിസ് ബാബു , റിഹാസ് നടുത്തൊടി, കെ.പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.