nn
.

മലപ്പുറം: ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ശനിയാഴ്ച രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ മഅ്ദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ നടക്കുന്ന സംസ്ഥാനതല ഹജ്ജ് ക്യാമ്പിന് സ്വലാത്ത് നഗറിലെ എഡ്യുപാർക്കിൽ വിപുലമായ ഒരുക്കങ്ങൾ. പതിനായിരം പേർക്ക് ഇരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ഹജ്ജ് ക്യാമ്പിനായി ഒരുക്കുന്നത്. പ്രധാന പന്തലിന്റെ പണി പൂർത്തിയായി.
ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ ലഗേജ്, കുത്തിവയ്പ്പ്, യാത്രാ സംബന്ധമായ വിവരങ്ങൾ, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാകും. വർഷങ്ങളായി ഹാജിമാർക്ക് നേതൃത്വം നൽകുന്ന കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, ഇബ്‌റാഹീം ബാഖവി മേൽമുറി തുടങ്ങിയവർ ക്ലാസുകൾ നയിക്കും. കേന്ദ്രസംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ സംബന്ധിക്കും. 501 അംഗ വാളന്റിയർമാരുടെ സേവനവും ക്യാമ്പിലുണ്ടാകും.
ഹജ്ജ് ക്യാമ്പിനുള്ള രജിസ്‌ട്രേഷൻ, ഹജ്ജ് ഗൈഡ്, ഗവൺമെന്റ് അറിയിപ്പുകൾ, മറ്റു വിവരങ്ങൾ www.hajcamp.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.