bbb
.

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനത്തിനുള്ള നിയമന ഉത്തരവുകൾ ഇന്നും നാളെയും വിതരണം ചെയ്യും. വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഇന്നും നാളെയും രാവിലെ ഒമ്പതു മുതൽ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാകളക്ടർ അമിത് മീണ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളേജുകൾ തുടങ്ങിയ എല്ലാ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്. ജീവനക്കാർ നിയമന ഉത്തരവ് കൈപ്പറ്റിയെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. നിയമനം നൽകിയിട്ടുള്ള ജീവനക്കാർക്കുള്ള പരിശീലന ക്ലാസുകൾ ഏപ്രിൽ 10, 13 തീയതികളിൽ നടക്കുമെന്നും കളക്ടർ അറിയിച്ചു.