വള്ളിക്കുന്ന്: മലപ്പുറം ജില്ല സ്‌പോർട്സ് കൗൺസിലിന്റെയും അപ്പോളോ വള്ളിക്കുന്നിന്റെയും സംയുക്താഭിമുഖ്യത്തിൽ അപ്പോളോ വോളിബാൾ പ്രമോഷൻ പ്രൊജക്ടിന്റെയും സമ്മർ കോച്ചിംഗ് ക്യാമ്പിന്റെയും ഉദ്ഘാടനം മാധവാനന്ദവിലാസം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മലപ്പുറം ജില്ല സ്പോർട്സ് കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിററി അംഗം. പി. ഹൃഷികേശ് കുമാർ നിർവഹിച്ചു.ജില്ല വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ബാബു പാലാട്ട് അദ്ധ്യക്ഷത വഹിച്ചു.ജില്ല സ്പോർട്സ് ഓഫീസർ പി.എച്ച്.ബീരാൻ കുട്ടി, സ്പോർട്സ് കൗൺസിൽ കോച്ച് പി.എം. മുരളീധരൻ പാലാട്ട്, സജിത് മാസ്റ്റർ.കെ.ശശിധരൻ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ആൺകുട്ടികളും പെൺകുട്ടികളുമായി 60 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.