jj
.

വളാഞ്ചേരി: പെരിന്തൽമണ്ണ റോഡിൽ പൂക്കാട്ടിരി അങ്ങാടിയിൽ വച്ച് കാറും മിനി ലോറിയും കൂട്ടിയിടിച്ചു. നിയന്ത്രണം വിട്ട ലോറി റോഡിനോട് ചേർന്ന മതിലിലിടിച്ചു നിന്നു. തിങ്ക്‌ളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. വളാഞ്ചേരി ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും എതിരെ വരികയായിരുന്ന കാറുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.