കെടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന
മലപ്പുറം: മലപ്പുറം വിദ്യാഭ്യാസ ഓഫീസിന് കീഴിൽ 2019 ഫെബ്രുവരിയിൽ മഞ്ചേരി ജി.ബി.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ് മലപ്പുറം, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ സെന്ററുകളിൽ കെടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന ഏപ്രിൽ 25, 26, 27, 29 തീയതികളിൽ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ നടക്കും
ബന്ധപ്പെട്ടരേഖകളുമായി പരിശോധന സമയത്ത് ഹാജരാക്കണം. 2018 ഒക്ടോബർ മാസത്തെ കെടെറ്റ് പരീക്ഷ വിജയിച്ച് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായവർ സർട്ടിഫിക്കറ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് കൈപ്പറ്റണം.
വൈദ്യുതി മുടങ്ങും
മലപ്പുറം: മഞ്ചേരി സബ് സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ ഒമ്പതിന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെ പാണ്ടിക്കാട്, തൃക്കലങ്ങോട് ഫീഡറുകളിൽ വൈദ്യുതി നിയന്ത്രണമുണ്ടാകും.