bjp

പരപ്പനങ്ങാടി: പൊന്നാനി ലോക്‌സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയും മഹിളമോർച്ച സംസ്ഥാന അദ്ധ്യക്ഷയുമായ പ്രൊഫ: വി.ടി. രമയുടെ പ്രചാരണത്തിനായി മഹിള മോർച്ച ദേശീയ അദ്ധ്യക്ഷ വിജയ രഹത്കർ, ജനറൽ സെക്രട്ടറി വിക്ടോറിയ ഗൗരിയും ഇന്ന് പരപ്പനങ്ങാടി നെടുവയിൽ കുടുംബയോഗത്തിൽ പങ്കെടുക്കും. വൈകിട്ട് മൂന്നിന് നെടുവ ശ്രീ നാരായണ ഗുരുമന്ദിരത്തിൽ വച്ചാണ് പരിപാടിയെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. വത്സരാജ് അറിയിച്ചു.