പൊന്നാനി : കലാപ്രവർത്തനങ്ങളുടെ ഭാഗമായുള്ള കൂടിയിരിപ്പുകളാണ് ജനാധിപത്യത്തിന്റെയും മതനിരപേക്ഷ ഭാരതത്തിന്റെയും മുതൽക്കൂട്ടെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പൊന്നാനിയിൽ മായൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക പ്രവർത്തനങ്ങൾ ശോഷിക്കുന്നിടത്ത് ഫാസിസം കൊഴുക്കുന്നു. നമുക്ക് കൈമോശം വന്ന ലൈബ്രറിയും വായനയും നാനാ മതസ്ഥർ ഒരുമിക്കുന്ന ചായക്കടകളും സജീവമാക്കണം.-അദ്ദേഹം പറഞ്ഞു.
പൊന്നാനിയിലെ നാടകപ്രവർത്തകരുടെ കൂട്ടായ്മയായ സർഗ്ഗം നാടകവേദിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. കലാകാരന്മാരായ കെ.വി അബ്ദുൾ റഷീദ്, ബക്കർ മാറഞ്ചേരി, ഉസ്താദ് ജലീൽ എന്നിവരെ ആദരിച്ചു.
സി. ഹരിദാസ്, വി.പി. ഹുസൈൻ കോയ തങ്ങൾ. ഇബ്രാഹീം പൊന്നാനി, വാസു മാറഞ്ചേരി , താജ് ബക്കർ , നസീർ മായൻ, . കെ.വി ഹബീബ്, അനസ് സർഗ്ഗം എന്നിവർ പ്രസംഗിച്ചു. സുഹൈൽ അബ്ദുള്ള, ആത്തിഫ് സാദത്ത്, മുസ്തഫ സർഗ്ഗം എന്നിവർ കലാകാരന്മാരെ പരിചയപ്പെടുത്തി.ബാബു താണ്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു.