vote
.

മലപ്പുറം : പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരള ദളിത് ഫെഡറേഷൻ സ്വീകരിക്കുന്ന നിലപാട് 16ന് മലപ്പുറത്ത് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പ്രഖ്യാപിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എ.കെ. വേലായുധൻ അറിയിച്ചു.
ഡോ. ബി.ആർ അംബേദ്കറുടെ 128-ാമത് ജയന്തി ആഘോഷം ദേശീയ ഉത്സവമായി ആഘോഷിക്കാൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ഭാസ്‌ക്കരൻ തിരുവാലി, പി. സുരേഷ്, സുബ്രഹ്മണ്യൻ വളാഞ്ചേരി, നീലൻ കോഡൂർ, ജയശ്രീ പയ്യനാട്, വേലായുധൻ വെന്നിയൂർ, മണികണ്ഠൻ പെരിന്തൽമണ്ണ, സുബ്രഹ്മണ്യൻ പാണ്ടിക്കാട്, രമേഷ് കൊണ്ടോട്ടി, സുധീഷ് പയ്യനാട് എന്നിവർ പ്രസംഗിച്ചു.