vvvv
ഗോപിനാഥ് മുതുകാടിന്റെ ലഹരിവിരുദ്ധ മാജിക് ഷോയിൽ പ്രതിജ്ഞയെടുക്കുന്നു

തിരൂരങ്ങാടി: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ നടത്തി. പാലത്തിങ്ങൽ ആശ്വാസ് ചാരിറ്റബിൾ ട്രസ്റ്റ് ഒരുക്കിയ പരിപാടിയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രചോദന ക്ലാസും നടത്തി. മുബഷിർ കുണ്ടാണത്ത്, ഷാജി സമീർ പാട്ടശ്ശേരി, എ.വി. ഹസൻകോയ, സലീഷ് ബാബു കുണ്ടാണത്ത്, റഹീം പതിനാറാംകണ്ടത്തിൽ, ഫിറോസ്, കെ.ടി. വിനോദ്, മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.