കരുവാരക്കുണ്ട്: കൽക്കുണ്ട് മഞ്ഞളാംചോലയിൽ വനാതിർത്തിയിൽ ആഴ്ചകൾക്കു മുമ്പു നിർമ്മിച്ച സൗരോർജ്ജ വേലി കാട്ടാനകൾ നശിപ്പിച്ചു. കർഷകരുടെ നീണ്ട മുറവിളിക്കൊടുവിൽ അഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ച് ആഴ്ച്ചകൾക്കു മുമ്പാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നിർമ്മാണം അശാസ്ത്രീയമായിരുന്നുവെന്നും ഉറപ്പില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചതെന്നും പരാതിയുണ്ട്. കർഷകരെ പങ്കെടുപ്പിച്ച് ജനകീയ കമ്മിറ്റി ചേർന്ന് അഭിപ്രായം ആരായാതെയാണ് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് സൗരോർജ്ജ വേലി നിർമ്മാണം നടത്തിയതെന്നും ആരോപണമുണ്ട്. ഇതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പടം.....
കൽകുണ്ട് മഞ്ഞളാം ചോലയിലെ വനാതിർത്തിയിൽ നിർമിച്ച സൗരോർജ വേലി കാട്ടാന തകർത്ത നിലയിൽ