ggg
പി.ഡി.പി പൊന്നാനി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ സ്ഥാനാർത്ഥി പൂന്തുറ സിറാജ് ഉദ്ഘാടനം ചെയ്യ

പൊന്നാനി: പി.ഡി.പി.ചെയർമാൻ അബ്ദുൾ നാസർ മഅദനിയോട് ഭരണകൂടങ്ങൾ കാണിക്കുന്ന മനഷ്യാവകാശ ലംഘനം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പാർട്ടി സീനിയർ വൈസ് ചെയർമാനും പി.ഡി.പി.സ്ഥാനാർത്ഥിയുമായ പൂന്തുറ സിറാജ് അഭിപ്രായപ്പെട്ടു പി ഡി.പി. പൊന്നാനി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ചന്തപ്പടി സിറ്റി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം ബാവ അദ്ധ്യക്ഷത വഹിച്ചു പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സക്കീർ പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.ശശി പൂവഞ്ചിന, അസീസ് വെളിയംകോട് ,അഷ്‌റഫ് പൊന്നാനി, എം.എ.അഹമ്മദ് കബീർ, ഷാഫി പെരുമ്പടപ്പ്, ഫൈസൽ ചങ്ങരംകുളം, മൊയ്തീൻ ഷാ , റഷീദ് മണമ്മൽ ,ഇസ്മായിൽ പുതുപൊന്നാനി, കുഞ്ഞിമോൻ പാവിട്ടപ്പുറം ,ആദിൽ അഷ്‌റഫ്, ഹൈദർ പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.