മാറഞ്ചേരി:നാലര വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. മാറഞ്ചേരി പനമ്പാട് സ്വകാര്യ ബ്യൂട്ടിപാർലറിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ടുകാരനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം നാലര വയസുള്ള മകളുമൊത്ത് മുടി വെട്ടാൻ പിതാവ് എത്തിയിരുന്നു.മുടി വെട്ടിക്കൊണ്ടിരിക്കുന്നതിനിടെ കുട്ടിയുടെ പിതാവ് സിഗരറ്റ് വലിക്കാനായി പുറത്ത് പോയ സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. വീട്ടിലെത്തിയപ്പോൾ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാർ സംഭവം ചോദിച്ചറിഞ്ഞത്. കുട്ടിയെ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൂടി വിധേയമാക്കിയതോടെ കുട്ടിയുടെ ലൈംഗിക അവയവങ്ങളിൽ പീഡനശ്രമം നടന്നതായി തെളിഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നേരിട്ടെത്തി പെരുമ്പടപ്പ് പൊലീസിന് പരാതി നൽകി. തുടർന്ന് രാത്രിയോടെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു .പ്രതിയെ ഇന്ന് കോടതിയിൽ ഹാജറാക്കും..