മലപ്പുറം: കൊണ്ടോട്ടി ബുഖാരി 30-ാം വാർഷിക സനദ് ദാന സമ്മേളനം നാളെ ആരംഭിക്കും.വൈകിട്ട് മൂന്നിന് ഓമാനൂർ ശുഹദ സിയാറത്തിന് സയ്യിദ് ശിഹാബുദ്ദീൻ ഹൈദറൂസി ചിറയിൽ നേതൃത്വമേകും. ഇ. സുലൈമാൻ മുസ്‌ലിയാർ പതാക ഉയർത്തും. സമ്മേളനം വൈകിട്ട് നാലിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് ആത്മീയ സമ്മേളനം കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യും.
13ന് രാവിലെ ഗ്രാന്റ് അലുംമ്നി . വൈകിട്ട് ഏഴിന് ലൈലുന്നസ്വീഹ. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ ഒമ്പതിന് ബിരുദധാരികൾക്കുള്ള സ്ഥാന വസ്ത്ര വിതരണത്തിനും പണ്ഡിത ദർസിനും കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ നേതൃത്വമേകും. സമാപന സമ്മേളനം സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇമാം ബുഖാരി അവാർഡ് ദാനവും സനദ്‌ദാന പ്രഭാഷണവും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ അബൂ ഹനീഫൽ ഫൈസി തെന്നല, അബ്ദുന്നാസിർ അഹ്സനി ഒളവന്നൂർ, അബ്ദുൽ ഹക്കീ, സി.പി. ഷഫീഖ് ബുഖാരി പങ്കെടുത്തു.