ddd
ജെ.സി.ഐ പൂക്കോട്ടുംപാടം ചാപ്‌റ്റർ ചോക്കാട് ശാന്തിസദനിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്

നിലമ്പൂർ: ലോക ഹോമിയോപ്പതി ദിനാചരണത്തിന്റെ ഭാഗമായി ജെ.സി.ഐ പൂക്കോട്ടുംപാടം ചാപ്റ്ററും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപത് കേരള (ഐ.എച്ച്‌.കെ) മഞ്ചേരി യൂണിറ്റും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രമേഹനിർണ്ണയ പരിശോധനയും സംഘടിപ്പിച്ചു. ജെ.സി.ഐ ഇന്ത്യയുടെ 'പ്രമേഹരഹിത ഭാരതം' എന്ന പദ്ധതിയുടെ ഭാഗമായി ചോക്കാട് ശാന്തിസദനത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ജെ.സി.ഐ പൂക്കോട്ടുംപാടം ചാപ്റ്റർ പ്രസിഡന്റ് ഡോ.കെ.പി. ഇർഷാദ് ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപത് കേരള മഞ്ചേരി ഏരിയ സെക്രട്ടറി ഡോ.അബൂബക്കർ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ സെക്രട്ടറി എം. അബ്ദുൾ നാസർ പദ്ധതി വിശദീകരണം നടത്തി. ശാന്തിസദൻ മദർ സുപ്പീരിയർ സിസ്റ്റർ നൈർമല്യ, ഡോ. നൗഷാദ്, ഡോ നിമിഷ, ഡോ.സോഫിയ, സിസ്റ്റർ റിയ, സിസ്റ്റർ കാർമൽ, ജെ.സി.ഐ ട്രഷറർ റജുന പലത്ത് എന്നിവർ നേതൃത്വം നൽകി.