നിലമ്പൂർ: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത് തല ഡ്യൂട്ടിയിലേക്ക് നിയോഗിക്കപ്പെട്ടവർക്കായി രണ്ടാംഘട്ട പരിശീലനം തുടങ്ങി. നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയോജകമണ്ഡലങ്ങളിലെ ബൂത്ത് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനമാണ് വെളിയംതോട് ഐ.ജി.എം.എം.ആർ.സ്‌കൂളിൽ ആരംഭിച്ചത്. 10 മുതൽ 13 വരെ തീയതികളിലായി 440 പേർക്ക് പരിശീലനം നൽകും. ഓരോ ക്ലാസിലും 35 പേരാണുള്ളത്. രാവിലെയും വൈകിട്ടുമായി രണ്ടു ബാച്ചുകളാണുള്ളത്. . പ്രിസൈഡിംഗ് ഓഫീസർ മുതൽ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. വണ്ടൂർ നിയോജകമണ്ഡലം ഉപവരണാധികാരി നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ വി.സജികുമാർ നേതൃത്വം നല്കി. നിലമ്പൂർ തഹസിൽദാർ ടി.എൻ.വിജയൻ, സി.വി.മുരളീധരൻ തുടങ്ങിയവരും സംബന്ധിച്ചു.