radha
radha


തിരൂരങ്ങാടി: മാർച്ച് 31 ന് വൈകുന്നേരം മുന്നിയൂർ ആലിൻചുവട് പുവ്വത്തിങ്ങലിൽവെച്ച് ബൈക്കിടിച്ച് പരിക്കുപറ്റി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലിൻചുവട് കോമ്പള കുമാരന്റെ ഭാര്യ രാധ (65) മരിച്ചു. നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി സജീർ ഓടിച്ച ബൈക്കാണ് രാധയെ ഇടിച്ചിട്ടത്. സജീറിനും സാരമായ പരിക്കുപറ്റിയിട്ടുണ്ട്. രാധ മികച്ച ക്ഷീര കർഷകയായിരുന്നു. മക്കൾ: ഷൈലജ, ഷൈനി, സബിത.