തിരൂരങ്ങാടി: കക്കാട് ചെനയ്ക്കൽ ഭാഗത്ത് തെരുവുനായ ആക്രമണം. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കക്കാട് സ്വദേശി ഒള്ളക്കൻ മുഹമ്മദ് അലിയുടെ വീട്ടിലെ 2000 രൂപ വിലവരുന്ന രണ്ട് ടർക്കിക്കോഴികൾക്കാണ് കടിയേറ്റത്. രാവിലെ കോഴികളെ വീട്ടുടമസ്ഥൻ മുഹമ്മദ് അലി തിരൂരങ്ങാടി മൃഗാശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാരില്ലാത്തതിനാൽ നന്നമ്പ്ര മൃഗാശുപത്രിയിൽ കാണിക്കുകയും മുറിവേറ്റ ഭാഗങ്ങളിൽ തുന്നുകയും ചെയ്തു. ഒരു കോഴി പിന്നീട് ചത്തു.