ggg
.


മലപ്പുറം: തെരഞ്ഞെടുപ്പ് ജോലിക്ക് നയോഗിക്കപ്പെടുന്ന മുഴുവൻ ജീവനക്കാർക്കും വോട്ടിംഗ് സൗകര്യം ഉറപ്പുവരുത്തണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ (സെറ്റോ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പല തെരഞ്ഞെടുപ്പുകളിലും ഭൂരിഭാഗം ജീവനക്കാർക്കും പോസ്റ്റൽ ബാലറ്റോ ,ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റോ കൃത്യ സമയത്ത് ലഭിക്കാറില്ല. ഏപ്രിൽ മൂന്നാം വാരം തുടർച്ചയായ അവധി വരുന്നത് ബാലറ്റ് ജീവനക്കാർക്ക് ലഭിക്കുന്നതിന് തടസം സൃഷ്ട്ടച്ചേക്കും. ബന്ധപ്പെട്ട വ്യക്തികൾക്ക് വിതരണം ചെയ്യാനാകാതെ മടങ്ങി വരുന്ന സൈനികരുടെ സർവ്വീസ് ബാലറ്റുകൾ സൂക്ഷിക്കാൻ പ്രത്യേകം സൗകര്യം വേണമെന്നും ഇവ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ വി.പി. ദനേഷ് അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ. അസോസയേഷൻ സംസ്ഥാന ട്രെഷറർ പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു, കെ.അബ്ദുൾ മജീദ്, എ.എം. ജാഫർ ഖാൻ, എ.മുഹമ്മദ് ബഷീർ, ടി.വി.രഘുനാഥ്, വി. അബ്ദുസമദ്,പി. യൂസഫ്, പി.ബാബു, കെ.പി.പ്രമോദ് കുമാർ ,ശിവദാസ് പിലാപറമ്പിൽ, എം.പി. സോമശേഖരൻ, കരീം മേച്ചേരി, എൻ. മോഹൻദാസ്, കെ.ഷബീറലി, ടി. ഹബീബ് റഹ്മാൻ ,ആശാ ആനന്ദ്, പി.വേലായുധൻ എന്നിവർ സംസാരിച്ചു