gg
.

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ പെരിന്തൽമണ്ണ റോഡിലെ കാനകളിലേക്ക് സ്ഥാപനങ്ങളിൽ നിന്ന് മലിന ജലവും സെപ്ടിക് ടാങ്ക് മാലിന്യവും ഒഴുക്കുന്നതിനെതിരെ വൈക്കത്തൂർ ക്ഷേത്ര സംരക്ഷണ സമിതി നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. ബുധനാഴ്ച രാവിലെ മുതൽ വൻതോതിൽ മലിനജലം ക്ഷേത്ര പരിസരത്തേക്ക് ഒഴുക്കുന്നതായി കാണിച്ചാണ് ക്ഷേത്ര സംരക്ഷണ സമിതി പരാതി നൽകിയത്. ഈ മാസം 13 നു ക്ഷേത്രത്തിലെ ഉത്സവം ആരംഭിക്കാനിരിക്കെ മാലിന്യം ഒഴുക്കിവിടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പരാതിയിൽ പറയുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവത്തിന്റെ സമൂഹ സദ്യക്കായി ആയിരക്കണക്കിന് ആളുകളാണ് എത്തുക. രൂക്ഷമായ പാരിസ്ഥിതിക. ഐറിഷ് പദ്ധതിക്ക് തുരങ്കം വയ്ക്കുന്ന കെട്ടിട ഉടമകൾക്കെതിരെയും ഹോട്ടലുടമകൾക്കെതിരെയും നടപടി എടുക്കണമെന്ന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.